പികെ ശശിക്കെതിരായ പരാതി മൂന്നാഴ്ച മുമ്പ് ലഭിച്ചു: കോടിയേരി

Posted on: September 4, 2018 2:43 pm | Last updated: September 4, 2018 at 8:15 pm

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡന പരാതി മൂന്നാഴ്ച മുമ്പ് കിട്ടിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. പരാതിയില്‍ നടപടി സ്വീകരിച്ചുവരികയാണെന്നും കോടിയേരി പറഞ്ഞു.

പോലീസിന് നല്‍കേണ്ട പരാതിയായിരുന്നുവെങ്കില്‍ പരാതിക്കാരി ആദ്യം പോലീസിനെ സമീപിച്ചേനെ. പാര്‍ട്ടി പരിഹരിക്കേണ്ട് പ്രശ്്‌നമായതിനാലാണ് അവര്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്്‌ഐ ജില്ലാ കമ്മറ്റി അംഗമായ യുവതിയാണ് എംഎല്‍എക്കെതിരെ പരാതിയുന്നയിച്ചിരിക്കുന്നത്.