ബിജെപിക്കെതിരെ മുദ്രാവാക്യം : അറസ്റ്റിലായ സോഫിയ ലോയിസിന് ജാമ്യം

Posted on: September 4, 2018 1:05 pm | Last updated: September 4, 2018 at 8:01 pm
SHARE

ചെന്നൈ:തൂത്തുക്കുടി വിമാനത്താവളത്തില്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത യുവ എഴുത്തുകാരി സോഫിയ ലോയിസിന് ജാമ്യം. തൂത്തുക്കുടി കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് ജാമ്യം.

വിമാനത്താവളത്തില്‍വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ കേള്‍ക്കെ ബിജെപിയുടെ ഫാഷിസ ഭരണം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചതിനാണ് ഗവേഷണ വിദ്യാര്‍ഥിനികൂടിയായ സോഫിയയെ പോലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. അറസ്റ്റിനെതിരെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു.