ഹൈദ്രാബാദ് ഇരട്ട സ്‌ഫോടനം : രണ്ട് പ്രതികള്‍ കുറ്റക്കാര്‍; മൂന്ന് പേരെ വെറുതെവിട്ടു

Posted on: September 4, 2018 12:42 pm | Last updated: September 4, 2018 at 2:48 pm
SHARE

ഹൈദ്രാബാദ്: 44 പേര്‍ കൊല്ലപ്പെട്ട ഹൈദ്രാബാദ് സ്‌ഫോടനക്കേസില്‍ രണ്ട് പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. അനീഖ് ഷഫീഖ് സയിദ്, മുഹമ്മദ് അക്ബര്‍ ഇസ്മയില്‍ ചൗധരി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരക്കുന്നത്.

കേസില്‍ പ്രതികളായ ഫാറൂഖ് ഷറഫദ്ദീന്‍ തര്‍ക്കാഷ്, മുഹമ്മദ് സാദിഖ് ഇസ്രാര്‍ അഹ്മദ് ഷൈഖ്, തരീഖ് അന്‍ജും എന്നിവരെ കോടതി വെറുതെവിട്ടു. സുരക്ഷാ കാരണങ്ങളാല്‍ നമ്പള്ളി കോടതിയില്‍ പ്രതികളെ ഹാജരാക്കിയിരുന്നില്ല. 2007ല്‍ ലുംബിനി, ഗോകുല്‍ ചാട്ട് എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനം. ഇന്ത്യന്‍ മുജാഹിദീനാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.