Connect with us

Kerala

ശശിക്കെതിരായ പരാതി ലഭിച്ചു; അന്വേഷണത്തിനായി സംസ്ഥാന ഘടകത്തിന് കൈമാറി: യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതി കിട്ടിയതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലഭിച്ച പരാതി സംസ്ഥാന ഘടകത്തിന് നടപടിക്കായി നിര്‍ദേശിച്ച് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കിയാല്‍ അന്വേഷണം നടത്തുകയെന്നത് സ്വാഭാവികമാണ്. ഇന്നലെത്തന്നെ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം എംഎല്‍എക്കെതിരായി പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് പിബി അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന ഘടകവും ജില്ലാ ഘടകവും പരാതിയെക്കുറിച്ച് അറിവില്ലെന്നാണ് പ്രതികരിച്ചിരുന്നത്.