Connect with us

National

പത്താം ദിവസവും ഇന്ധന വില കുതിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 16 പൈസയുടേയും ഡീസലിന് 19 പൈസയുടേയും വര്‍ധനയാണ് ലിറ്ററിനുണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 79.31 രൂപയാണ് വില. ഡീസലിന് 71.34 രൂപയും. മുംബൈയില്‍ പെട്രോളിന് 86.72 രൂപയും ഡീസലിന് 75.74 രൂപയുമാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 82.7 രൂപയും ഡീസലിന് 76.41 രൂപയുമാണ്. അഞ്ച് മാസംകൊണ്ട് പെട്രോള്‍ വിലയില്‍ 6.35 രൂപയുടെ വര്‍ധനയും ഡീസലിന് 4.66 രൂപയുടെ വര്‍ധനയുമാണ് ലിറ്ററിനുണ്ടായിരിക്കുന്നത്.

Latest