വ്യോമസേനയുടെ മിഗ് വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

Posted on: September 4, 2018 10:29 am | Last updated: September 4, 2018 at 11:35 am
SHARE

ജോധ്പൂര്‍: രാജസ്ഥാനില്‍ പരിശീലനപ്പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്27 വിമാനം തകര്‍ന്നുവീണു. ജോധ്പൂരിനടുത്ത് ബനാഡിലാണ് വിമാനം തകര്‍ന്നുവീണത്.പൈലറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ വിമാനം പറന്നയുയര്‍ന്നയുടനെ തകര്‍ന്നു വീഴുകയായിരുന്നു. അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here