പീഡന പരാതിയെക്കുറിച്ച് അറിവില്ലെന്ന് പികെ ശശി എംഎല്‍എയും സിപിഎം ജില്ലാ നേത്യത്വവും

Posted on: September 4, 2018 10:18 am | Last updated: September 4, 2018 at 11:17 am
SHARE

പാലക്കാട്: തനിക്കെതിരായ ലൈംഗിക പീഡന ആരോപണത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവെ തനിക്കുള്ളുവെന്നും തന്നോട് ഇത് സംബന്ധിച്ച് പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും പികെ ശശി എംഎല്‍. താന്‍ നിരവധി രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നയാളാണ്. തനിക്കെതിരായ നീചമായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണോ ഇതെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാം. പരാതിയുണ്ടെങ്കില്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും എംഎല്‍എ പറഞ്ഞു.

അതേ സമയം പികെ ശശി എംഎല്‍എക്കെതിരായ പരാതി സംബന്ധിച്ച് തങ്ങള്‍ക്കറിവില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി സെക്രട്ടറി രാജേന്ദ്രനും പറഞ്ഞു. പോളിറ്റ്ബ്യൂറോ എന്ത് ചര്‍ച്ച ചെയ്തുവെന്ന് തങ്ങള്‍ക്കറിയില്ല. പീഡനപരാതിയെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ പികെ ശശി എംഎല്‍എ പീഡിപ്പിച്ചുവെന്ന ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗമായ യുവതിയുടെ പരാതിയില്‍ കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ സിപിഎം കേന്ദ്ര നേത്യത്വം സംസ്ഥാന സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.