Connect with us

National

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്: വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം ; കോര്‍പ്പറേഷനുകളില്‍ ബിജെപി

Published

|

Last Updated

ബെംഗളുരു: കര്‍ണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡുകളില്‍ വിജയം കണ്ടപ്പോള്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി മുന്നിലെത്തി. തിരഞ്ഞെടുപ്പ് നടന്ന ശിവമോഗ കോര്‍പ്പറേഷനില്‍ ബിജെപി വലിയ ഭൂരിപക്ഷം നേടി. തിരഞ്ഞെടുപ്പ് നടന്ന മറ്റ് കോര്‍പ്പറേഷനുകളായ മൈസുരു, തുമക്കുരു എന്നീ കോര്‍പ്പറേഷനുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. എന്നാല്‍ സഖ്യകക്ഷിയായ ജനതാദള്‍(എസ്)മായി ചേര്‍ന്ന് ഇവിടങ്ങളില്‍ ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫലം പ്രഖ്യാപിച്ച 2662 വാര്‍ഡുകളില്‍ 982 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 927 വാര്‍ഡുകളില്‍ മാത്രമെ വിജയം കാണാന്‍ ബിജെപിക്കായുള്ളു. ജനതാദള്‍ 375 വാര്‍ഡുകള്‍ നേടി. 329 വാര്‍ഡുകളില്‍ സ്വതന്ത്രരും 13 വാര്‍ഡുകളില്‍ ബിഎസ്പിയും വിജയം കണ്ടിട്ടുണ്ട്. സഖ്യസര്‍ക്കാറിനുള്ള ജനപിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന 53 ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ 21 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. 12 എണ്ണത്തില്‍ ബിജെപിയും ഏഴ് എണ്ണത്തില്‍ ജനതാദള്‍(എസ്)ഉും വിജയം കണ്ടു.