പികെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡനാരോപണം സിപിഎം അന്വേഷിക്കും

Posted on: September 4, 2018 9:34 am | Last updated: September 4, 2018 at 7:56 pm
SHARE

ന്യൂഡല്‍ഹി: പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദേശം സിപിഎം കേന്ദ്ര നേത്യത്വം സംസ്ഥാന സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. എംഎല്‍എക്കെതിരായ പരാതി രണ്ടംഗ സെക്രട്ടറിയേറ്റ് ഉപസമതി അന്വേഷിക്കണമെന്നും ഉപസമതിയില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗമായ യുവതിയുടെ പരാതിയിലാണ് നടപടി. എംഎല്‍എക്കെതിരെ കഴിഞ്ഞ മാസം 14ന് വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും ചില ഉന്നത നേതാക്കള്‍ക്കും യുവതി പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയില്ലാത്തതിനെത്തുടര്‍ന്ന് യുവതി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഇ മെയിലായി പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി നടപടി.