ദുരിതാശ്വാസം: തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി

Posted on: September 3, 2018 11:27 pm | Last updated: September 4, 2018 at 10:46 am
SHARE

തിരുവനന്തപുരം: മലപ്പുറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ നാശം സംഭവിക്കാത്ത വീടുകള്‍ക്ക് വന്‍തുക ദുരിതാശ്വാസ സഹായമായി അനുവദിക്കാന്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. അസി. എന്‍ജിനീയര്‍ കെ ടി അലി ഫൈസല്‍, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഓവര്‍സിയര്‍ എ സതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഫൈസലിനെ സസ്‌പെന്‍ഡ് ചെയ്യുവാനും സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ നിര്‍ദേശം നല്‍കി.

ഇരുവരും അപേക്ഷകരെ നിയമവിരുദ്ധമായി സഹായിക്കാന്‍ കൂട്ടുനിന്നതായി ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here