Connect with us

Ongoing News

മെസ്സിയില്ല; ഫിഫ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയായി

Published

|

Last Updated

ലണ്ടന്‍: ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയില്ലാതെ ഫിഫ പുരുഷ വിഭാഗം പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക. കഴിഞ്ഞ പതിനൊന്ന് വര്‍ഷവും മൂന്നംഗ അന്തിമ പട്ടികയില്‍ മെസി ഉള്‍പ്പെട്ടിരുന്നു. ഈ കാലമത്രയും മെസിക്കൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇത്തവണയും പട്ടികയിലുണ്ട്. ക്രൊയേഷ്യയുടെ ലോകകപ്പ് ഹീറോ ലൂക മോഡ്രിചും ലിവര്‍പൂളിന്റെ ഗോള്‍ മെഷീന്‍ മുഹമ്മദ് സാലയുമാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

2007,2008 വര്‍ഷങ്ങളില്‍ റണ്ണേഴ്‌സപ്പായ മെസി 2009 ല്‍ ആദ്യമായി ഫിഫ ലോകഫുട്‌ബോളറായി. തുടരെ മൂന്ന് വര്‍ഷം ആ സിംഹാസനം മെസി അലങ്കരിച്ചു. മെസിയെ പോലെ അഞ്ച് തവണ ക്രിസ്റ്റിയാനോയും ലോക താരമായി തിളങ്ങി. മെസി-ക്രിസ്റ്റിയാനോ യുദ്ധമായി മാറിയ ഫിഫ പുരസ്‌കാരം പുതിയൊരു യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

Latest