കര്‍ണാടക തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ആഹ്ലാദ പ്രകടനത്തിന് നേരെ ആസിഡാക്രമണം

Posted on: September 3, 2018 8:44 pm | Last updated: September 3, 2018 at 8:44 pm
SHARE

ബെംഗളൂരു: കര്‍ണാടക തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസിന്റെ ആഹ്ലാദ പ്രകടനത്തിന് നേരെ ആസിഡാക്രമണം. അക്രമത്തില്‍ പത്ത് പേര്‍ക്ക് നിസാര പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബാത്ത് റൂം ക്ലീനര്‍ പോലെ തീവ്രത കുറഞ്ഞ ദ്രാവകമാണ് ഇവര്‍ക്ക് നേരെ പ്രയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തുമക്കൂരില്‍ ഇനായത്തുള്ള ഖാന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ വിജയാഘോഷത്തിനിടെയാണ് ആസിഡാക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കര്‍ണാടകയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയമാണ് കരസ്ഥമാക്കിയത്. 29 കോര്‍പ്പറേഷനുകളിലേക്കും 53 മുന്‍സിപ്പാലിറ്റികളിലേക്കും 20 പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ 982 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here