കസ്തൂരി രംഗന്‍: കരട് വി്ജഞാപനം പുതുക്കാന്‍ അനുമതി

Posted on: September 3, 2018 12:28 pm | Last updated: September 3, 2018 at 8:30 pm
SHARE

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള കരട് വിജ്ഞാപനം പുതുക്കാന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ അനുമതി നല്‍കി. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പരിസ്ഥിതി ലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പിന്നാലെയാണ് കേന്ദ്രം വിജ്ഞാപനം പുതുക്കാന്‍ അനുമതി നല്‍കിയത്. 2017ലെ കരട് വിജ്ഞാപനം അതേപടി നടപ്പിലാക്കണമെന്നായിരുന്നു ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്.

അതിനിടെ, കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തില്‍ നിന്ന് കൂടുതല്‍ പ്രദേശങ്ങളെ ഒഴിവാക്കണമെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തില്‍ പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടി. കസ്തൂരി രംഗന്‍ കരട് റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന ഹരിത ട്രിബ്യുണല്‍ ഉത്തരവിനെ തുടര്‍ന്നാണ് മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

2017ലെ കരടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കിയിറക്കാന്‍ പരിസ്ഥിതി മന്ത്രി അംഗീകാരം നല്‍കിയെങ്കിലും കൂടുതല്‍ പ്രദേശങ്ങളെ ഒഴിവാക്കുന്നതില്‍ നിയമോപദേശം പരിഗണിച്ചേ അന്തിമ തീരുമാനം ഉണ്ടാകൂ. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട ഭേദഗതികള്‍ നിയമ മന്ത്രാലം അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here