ലിബിയയില്‍ സംഘര്‍ഷത്തിനിടെ 400 തടവുകാര്‍ ജയില്‍ചാടി

Posted on: September 3, 2018 1:18 pm | Last updated: September 3, 2018 at 2:15 pm
SHARE

ട്രിപ്പോളി: ലിബിയയില്‍ ജയിലിന് സമീപത്തുണ്ടായ സംഘര്‍ഷത്തിനിടെ 400 തടവുകാര്‍ രക്ഷപ്പെട്ടു. തലസ്ഥാനമായ ട്രിപ്പോളിക്ക് സമീപം തെക്കന്‍ പ്രാന്ത്രപ്രദേശത്ത് ഐന്‍ സാര ജയിലിന് സമീപമുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇവര്‍ രക്ഷപ്പെട്ടത്.

മുന്‍ ഏകാധിപതി ഗദ്ദാഫിയുടെ അനുകൂലികളാണ് രക്ഷപ്പെട്ടവരില്‍ ഏറെയും. ജീവഭയത്താല്‍ സുരക്ഷാ ജീവനക്കാര്‍ ഇവരെ തടഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്ത് കുറ്റത്തിന്റെ പേരില്‍ തടവില്‍ കഴിയുന്നവരാണ് രക്ഷപ്പെട്ടതെന്ന് വ്യക്തമല്ല.