കര്‍ണാടക തദ്ദേശ നഗര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം; സഖ്യകക്ഷിയായ ജനതാദള്‍(എസ്) മൂന്നാം സ്ഥാനത്ത്

Posted on: September 3, 2018 1:03 pm | Last updated: September 4, 2018 at 10:45 am
SHARE

ബെംഗളുരു: കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 2664 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ 2267 സീറ്റുകളില്‍ 846 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപി 788 സീറ്റുകളാണ് സ്വന്തമാക്കിയത്. കോണ്‍ഗ്രസിന്റെ ഘടക കക്ഷിയായ ജനതാദള്‍ (എസ്) 307 സീറ്റുകളോടെ മൂന്നാമതെത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്. വെള്ളിയാഴ്ചയാണ് 21 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ നിരവധി സ്ഥലങ്ങളില്‍ തൂക്ക്‌സഭക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭരിക്കാനാണ് സാധ്യത. ഈ മാസം കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 8340 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here