റോഹിംഗ്യന്‍ വംശഹത്യ റിപ്പോര്‍ട്ട്: മ്യാന്‍മറില്‍ രണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ ഏഴ് വര്‍ഷം തടവ്

Posted on: September 3, 2018 11:32 am | Last updated: September 3, 2018 at 1:36 pm
SHARE


മ്യാന്‍മര്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്ത മ്യാന്‍മര്‍ പൗരന്‍മാരായ രണ്ട് റോയിറ്റേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍ തടവിലാക്കിയ വാ ലോണ്‍(32), ക്യാവ് സോ ഊ(28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

റാഖൈന്‍ സംസ്ഥാനത്തെ റോഹിംഗ്യന്‍ മുസ്്‌ലിങ്ങള്‍ക്കുനേരെയുണ്ടായ സൈനിക അതിക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് ഡിസംബര്‍ 12നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ യാങ്കോണിലെ ഇന്‍സെയിന്‍ ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു. സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രേഖകള്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്നും കണ്ടെടുത്തുവെന്നും ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവെന്നുമായിരുന്നു സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ ചുമത്തിയ ആരോപണം. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ നിയമത്തിന്റെ പിന്‍ബലത്തില്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിരുന്നു.