ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Posted on: September 3, 2018 11:05 am | Last updated: September 3, 2018 at 1:36 pm
SHARE

കൊടുങ്ങല്ലൂര്‍: പഠനത്തിനായി പണം കണ്ടെത്താനായി മല്‍സ്യവില്‍പ്പന നടത്തിയതിലൂടെ ശ്രദ്ധേയയായ ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍വെച്ച് ഹനാന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹനാന്റെ പരിക്ക് ഗുരുതരമല്ല.

തന്റെ അവസ്ഥ സോഷ്യല്‍മീഡിയകളിലൂടേയും മറ്റ് മാധ്യമങ്ങളിലൂടെയും അറിഞ്ഞതിനെത്തുടര്‍ന്ന് പലരും സഹായമായി തന്ന പണത്തില്‍നിന്നും ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. അല്‍ അസര്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ഹനാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here