പ്രളയം: ധനസഹായം ഈ ആഴ്ച കൊണ്ടും കിറ്റുകള്‍ രണ്ട് ദിവസംകൊണ്ടും കൊടുത്തു തീര്‍ക്കും-മന്ത്രി തോമസ് ഐസക്

Posted on: September 3, 2018 10:58 am | Last updated: September 3, 2018 at 12:44 pm

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കുള്ള പതിനായിരം രൂപയുടെ സഹായം ഈ ആഴ്ച കൊണ്ട്തന്നെ കൊടുത്തുതീര്‍ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ഇവര്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളടക്കമുള്ള കിറ്റ് വിതരണത്തിനായി പഞ്ചായത്തുകളിലെത്തിക്കഴിഞ്ഞു. ഇവയുടെ വിതരണം രണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.