പശുവിന്റെ പേരില്‍ തര്‍ക്കം; യുവാവിന്റെ കൈ വെട്ടി

Posted on: September 3, 2018 10:13 am | Last updated: September 3, 2018 at 11:09 am
SHARE

ഭോപ്പാല്‍: മധ്യപ്രദേശില്‍ കാണാതായ പശുവിനെ ചോല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിന്റെ കൈവെട്ടി. 35കാരനായ പ്രേം നാരായണ്‍ സാഹുവാണ് ക്രൂരതക്കിരയായത്.

വെള്ളിയാഴ്ച സാഹുവിന്റെ വീട്ടില്‍നിന്നും കാണാതായ രണ്ട് പശുക്കളെ തൊട്ടടുത്ത സാത്തു യാദവിന്റെ ഫാമില്‍നിന്നും കണ്ടെത്തി. എന്നാല്‍ ഫാമില്‍ കയറിയതിനെ ചൊല്ലി സാത്തു യാദവും സാഹുവും തമ്മില്‍ തര്‍ക്കമുണ്ടായി. യാദവിന്റെ കുടുംബാംഗങ്ങള്‍ സാഹുവിനെ ബലംപ്രയോഗിച്ച് മരത്തില്‍ കെട്ടിയിട്ട ശേഷം കൈ വെട്ടുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ അയല്‍ക്കാര്‍ രക്തംവാര്‍ന്ന് അവശനായ സാഹുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാത്തു യാദവിനേയും മറ്റ് രണ്ട് പേരേയും പിന്നീട് പോലിസെത്തി അറസ്റ്റ് ചെയ്തു. കൂട്ട് പ്രതികളായ മൂന്ന് പേര്‍ ഒളിവിലാണ്.