സുസജ്ജമായിരിക്കാന്‍ ഇറാന്‍ സൈന്യത്തോട് ആയത്തുല്ല ഖാംനഇ

Posted on: September 2, 2018 10:30 pm | Last updated: September 2, 2018 at 10:32 pm

ടെഹ്‌റാന്‍: സദാ സുസജ്ജമായിരിക്കാനും സേനയുടെ ശക്തി വര്‍ധിപ്പിക്കാനും ഇറാന്‍ സൈന്യത്തിന് രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ നിര്‍ദേശം. ഇറാനുമായുള്ള ആണവ കരാര്‍ പിന്‍വലിക്കുകയും ഉരോധം പിന്‍വലിക്കുകയും ചെയ്ത യുഎസ് തീരുമാനം വന്നതിന് പിന്നാലെയാണ് ഖാംനഇയുടെ നിര്‍ദേശം. അതേസമയം, മേഖലയില്‍ യുദ്ധസാധ്യതയെ ഖാംനഇ തള്ളിക്കളഞ്ഞു. ഒൗദ്യോഗിക വെബ്സെെറ്റ് വഴിയാണ് പ്രഖ്യാപനം.

സൈനിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഇറാന്‍ ശനിയാഴ്ച തീരുമാനിച്ചിരുന്നു. മിസൈലുകളും ആധുനിക ഫൈറ്റര്‍ ജറ്റുകളും അന്തര്‍വാഹിനികളും വാങ്ങുവാന്‍ ഇറാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഖാ‌ംനഇയുടെ പ്രഖ്യാപനം പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.ഇറാന്റെ സൈനിക ശക്തിയാണ് രാജ്യത്തെ ആക്രമിക്കുന്നതിൽ നിന്ന് യുഎസിനെ പിന്തിരിപ്പിക്കുന്നതെന്ന് കഴിഞ്ഞ മാസം ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി വ്യക്തമാക്കിയിരുന്നു.