Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ സമാപനം

Published

|

Last Updated

ജക്കാര്‍ത്ത: ഇന്ത്യ മികവ് പുലര്‍ത്തിയ 18ാമത് ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം. 132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവും അടക്കം 289 മെഡലുകളുമായി ചൈന കിരീടം നിലനിര്‍ത്തി. 75 സ്വര്‍ണവും 56 വെള്ളിയും 74 വെങ്കലവും ഉള്‍പ്പെടെ 205 മെഡലുകളുമായി ജപ്പാന്‍ രണ്ടാമതും 49 സ്വരണവും 58 വെള്ളിയും 70 വെങ്കലവും ഉള്‍പ്പെടെ 177 മെഡലുകളുമായി ദക്ഷിണകൊറിയ മൂന്നാമതുമെത്തി.

15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായി 69 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തെത്തി. 2010ല്‍ ഗ്യാചൗവില്‍ 65 മെഡലുകളായിരുന്നു ഇന്ത്യയുടെ നേട്ടം.

ജക്കാര്‍ത്തയില്‍ വര്‍ണാഭമായ പരിപാടികളോടെയായിരുന്നു ഗെയിംസിന്റെ സമാപനം. സമാപനചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയുടെ ഹോക്കി വനിതാ ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ത്രിവര്‍ണ പതാകയേന്തി. ഹ്യാങ്ചൗവിലാണ് അടുത്ത ഏഷ്യന്‍ ഗെയിംസ്.

MEDAL TALLY:

Rank Country Gold Silver Bronze Total
1 China 132 92 65 289
2 Japan 75 56 74 205
3 Republic of Korea 49 58 70 177
4 Indonesia 31 24 43 98
5 Uzbekistan 21 24 25 70
6 IR Iran 20 20 22 62
7 Chinese Taipei 17 19 31 67
8 India 15 24 30 69
9 Kazakhstan 15 17 44 76
10 DPR Korea 12 12 13 37
11 Bahrain 12 7 7 26
12 Thailand 11 16 46 73
13 Hong Kong, China 8 18 20 46
14 Malaysia 7 13 16 36
15 Qatar 6 4 3 13
16 Mongolia 5 9 11 25
17 Vietnam 4 16 18 38
18 Singapore 4 4 14 22
19 Philippines 4 2 15 21
20 United Arab Emirates 3 6 5 14
21 Kuwait 3 1 2 6
22 Kyrgyzstan 2 6 12 20
23 Jordan 2 1 9 12
24 Cambodia 2 0 1 3
25 Kingdom of Saudi Arabia 1 2 3 6
26 Macau, China 1 2 2 5
27 Iraq 1 2 0 3
28 Korea 1 1 2 4
28 Lebanon 1 1 2 4
30 Tajikistan 0 4 3 7
31 Lao PDR 0 2 3 5
32 Turkmenistan 0 1 2 3
33 Nepal 0 1 0 1
34 Pakistan 0 0 4 4
35 Afghanistan 0 0 2 2
35 Myanmar 0 0 2 2
37 Syria 0 0 1 1
Total 465 465 622 1552
---- facebook comment plugin here -----

Latest