14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Posted on: September 2, 2018 9:23 pm | Last updated: September 4, 2018 at 10:45 am
SHARE
മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ കൊല്‍ക്കത്തയിലെ ഹരിദേര്‍പൂരില്‍ സ്ഥലം വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങളില്‍ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു. ഇത്രയും നവാജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ ഇവിടെ എങ്ങനെ വന്നുവെന്ന് വ്യക്തമല്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. മേഖലയിലെ ഗര്‍ഭഛിദ്ര റാക്കറ്റാണ് ഇതിന് പിന്നിലെന്ന് കരുതുന്നു.

അതേസമയം, ഇവിടെ കണ്ടെത്തിയത് മൃതദേഹങ്ങളല്ല, ആശുപത്രി മാലിന്യമാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.