കനയ്യകുമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു

Posted on: September 2, 2018 5:24 pm | Last updated: September 2, 2018 at 5:24 pm

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യകുമാര്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ബീഹാറിലെ ബെഗുസാര മണ്ഡലത്തില്‍ നിന്ന് സിപിഐ ടിക്കറ്റിലാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ഥിത്വം ഉടന്‍ ഔദ്യോഗികമാി പ്രഖ്യാപിക്കും. എല്ലാവരും ഏകകണ്ഠമായാണ് കനയ്യകുമാറിനെ നിര്‍ദേശിച്ചതെന്ന് സിപിഐ ബീഹാര്‍ ജനറല്‍ സെക്രട്ടറി സത്യനാരായണന്‍ സിംഗ് പറഞ്ഞു.

ബെഗുസാരായി ജില്ലയിലെ ബീഹത്താണ് കനയ്യകുമാറിന്റെ സ്വദേശം. ബെഗുസാര മണ്ഡലത്തെ ഇപ്പോള്‍ ബിജെപിയാണ് പ്രതിനിധാനം ചെയ്യുന്നത്. 2016ല്‍ ജെഎന്‍യുവില്‍ നടന്ന ഒരു യോഗവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടതിലൂടെയാണ് കനയ്യകുമാര്‍ ശ്രദ്ധ നേടുന്നത്.