Connect with us

National

അച്ചടക്കത്തെ ഏകാധ്യപത്യമായി മുദ്രകുത്തുന്നു: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: അച്ചടക്കത്തിന് വേണ്ടിയുള്ള ശ്രമങ്ങളെ ഏകാധ്യപത്യമായാണ് പലരും കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്ത് ഒരാള്‍ അച്ചടക്കമുള്ളയാളാണെന്ന് പറഞ്ഞാലും അച്ചടക്കം ആവശ്യപ്പെട്ടലും അയാളെ ഏകാധിപതിയായി മുദ്രകുത്തുന്ന സ്ഥിതിയാണുള്ളത്. അച്ചടക്കത്തെ ജനാധിപത്യവിരുദ്ധമായാണ് പലരും കാണുന്നത്. വെങ്കയ്യ നായിഡു ജീവിതത്തില്‍ അച്ചടക്കം പാലിക്കുന്നയാളാണ്. ഏറ്റെടുത്ത ജോലികളെല്ലാം പൂര്‍ണതയോടെ ചെയ്തുതീര്‍ക്കുന്ന വ്യക്തിയാണ് വെങ്കയ്യ നായിഡുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യസഭാ അധ്യക്ഷനായി ഒരു വര്‍ഷം പിന്നിടുമ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്ന മൂവിംഗ് ഓണ്‍ മൂവിംഗ് ഫോര്‍വേര്‍ഡ്; എ ഇയര്‍ ഇന്‍ ഓഫീസ് എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.

---- facebook comment plugin here -----

Latest