യുപിയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ 11 പേര്‍ പിടിയില്‍; പരീക്ഷ മാറ്റിവെച്ചു

Posted on: September 2, 2018 1:18 pm | Last updated: September 2, 2018 at 5:30 pm
SHARE

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് 11 പേരെ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് യുപിയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷന്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ മാറ്റി വെച്ചു. പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ സചിന്‍ ചൗധരിയാണ് സംഭവത്തിലെ മുഖ്യ സൂത്രധാരന്‍.

അറസ്റ്റിലായ മറ്റ് അഞ്ച് പേര്‍ ഉദ്യോഗാര്‍ഥികളാണ്. പരീക്ഷക്ക് 15 മണിക്കൂര്‍ മുമ്പ് സചിന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി. ഏഴ് ലക്ഷം രൂപയാണ് ഇതിന് ഈടാക്കിയത്. സംസ്ഥാനത്ത് 364 പരീക്ഷാ കേന്ദ്രങ്ങളാണ് അധിക്യതര്‍ ഒരുക്കിയിരുന്നത്. 3210 ട്യൂബ് വെല്‍ ഓപ്പറേറ്റര്‍മാരുടെ ഒഴുവുകളിലേക്കാണ് പരീക്ഷ. രണ്ട് ലക്ഷത്തോളം അപേക്ഷകരുണ്ട്.