എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം; ഒളിവല്‍പോയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

Posted on: September 2, 2018 10:29 am | Last updated: September 2, 2018 at 5:09 pm
SHARE

കണ്ണൂര്‍: കണ്ണവത്തെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ്‌
കൊല്ലപ്പെട്ട കേസില്‍ മുഖ്യസൂത്രധാരനും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായയാള്‍ പിടിയില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡന്റ് വിഎം സലീമാണ് പിടിയിലായത്. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന സലീമിനെ ഇവിടെയെത്തിയാണ് പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 19നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കണ്ണവത്ത് വെച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ എണ്ണം ആറായി.