Connect with us

Kerala

കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിലെ അപകടത്തില്‍ തൊഴിലാളി മരിച്ചു; മറ്റൊരാള്‍ക്ക് പരുക്ക്

Published

|

Last Updated

കൊച്ചി: കൊച്ചി എണ്ണ ശുദ്ധീകരണ ശാലയില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. കരാര്‍ തൊഴിലാളിയായ രാജേഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. അറ്റകുറ്റ പണിക്കിടെ ഉണ്ടായ അപകടത്തില്‍ രാജേഷ് തല്‍ക്ഷണം മരിച്ചു. എണ്ണ ശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് കരാര്‍ അടിസ്ഥാനത്തിലാണ്.

പുലര്‍ച്ചെ കരാര്‍ പണിക്കിടെ ഭാരമേറിയ ഇരുമ്പ് ഷീറ്റ് കൈമാറുന്നതിനിടെ രാജേഷ് താഴെ വീഴുകയായിരുന്നു.പരുക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധിക്യതര്‍ പറഞ്ഞു. വൈക്കം ടിവി പുരം സ്വദേശിയായ രാജേഷിന്റെ മൃതദേഹം ത്യപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest