ബാലുശ്ശേരിയില്‍ മാതാവ് നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

Posted on: September 2, 2018 9:25 am | Last updated: September 2, 2018 at 12:36 pm
SHARE

കോഴിക്കോട്: നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കോഴിക്കോട് ബാലുശ്ശേരി നിര്‍മൂരിലാണ് ക്രൂരമായ സംഭവം നടന്നത്. മാതാവ് റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചയോടെ റിന്‍ഷ തന്നെയാണ് സംഭവം പുറത്തറിയിക്കുന്നത്.

നാല് വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ഇവര്‍ അപമാന ഭയംമൂലമാണ് ക്രൂരക്യത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് വീട്ടില്‍ തന്നെ പ്രസവിച്ച ഇവര്‍ ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്ത് മുറിക്കുകയായിരുന്നു.