Connect with us

Kerala

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.40നാണ് യാത്ര പുറപ്പെട്ടത്.ഇതേത്തുടര്‍ന്ന് മൂന്നാഴ്ചയോളം മുഖ്യമന്ത്രി സംസ്ഥാനത്തുണ്ടാകില്ല.

അതേ സമയം താത്കാലിക ചുമതല ആര്‍ക്കും കൈമാറിയിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍ മന്ത്രിസഭാ
സമ്മേളനങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രി ജയരാജന്‍ അധ്യക്ഷത വഹിക്കുമെന്നാണ് അറിയുന്നത്. പ്രളയത്തെത്തുടര്‍ന്നാണ് കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന യാത്ര മാറ്റിവെച്ചത്.