ഭീകരര്‍ ബന്ദികളാക്കിയ പോലീസുകാരുടെ വീഡിയോ പുറത്ത്

Posted on: September 1, 2018 3:18 pm | Last updated: September 2, 2018 at 10:30 am
SHARE

ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പോലീസുകാരുടെ വീഡിയോ പുറത്ത്. ഭീകരരുടെ ബന്ധുക്കളെ ഉപദ്രവിക്കരുതെന്നും തങ്ങളുടെ കുടുംബാംഗങ്ങള്‍ അപകടത്തിലാണെന്നും ഡിജിപിയോട് പോലീസുകാര്‍ അഭ്യര്‍ഥിക്കുന്ന വീഡിയോയാണ് ഭീകരര്‍ പുറത്തുവിട്ടിരിക്കുന്നത്.

പോലീസുകാരേയും കുടുംബാംഗങ്ങളേയും തട്ടിക്കൊണ്ടുപോയ ശേഷം ഭീകരര്‍ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോയാണിതെന്നാണ് പോലീസിന്റെ നിഗമനം. തടവില്‍ കഴിയുന്ന തങ്ങളുടെ ബന്ധുക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം കശ്മീരില്‍നിന്നും പോലീസുകാരേയും ബന്ധുക്കളേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഭീകരരുമായി നടത്തിയ വിലപേശലിനൊടുവില്‍ ഭീകരരുടെ ബന്ധുക്കളെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.