സംസ്ഥാനം ഗുരുതരമായ പകര്‍ച്ചവ്യാധി ഭീഷണിയില്‍; ജാഗ്രത വേണം: മന്ത്രി കെകെ ശൈലജ

Posted on: September 1, 2018 3:00 pm | Last updated: September 2, 2018 at 10:30 am
SHARE

കണ്ണൂര്‍: സംസ്ഥാനം ഗുരുതരമായ പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. എലപ്പനിബാധമൂലം സംസ്ഥാനത്ത് ഇതുവരെ 24 പേര്‍ മരിച്ചതായി സംശയിക്കുന്നുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാവര്‍ക്കും പരിശോധന ഫലത്തിന് കാത്ത് നില്‍ക്കാതെ ഡോക്ടര്‍മാര്‍ പ്രതിരോധ മരുന്ന് നല്‍കണം.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളും ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത മേഖലകളിലുള്ളവരും ഈ പ്രദേശത്തിന് അടുത്തുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണം. വെള്ളക്കെട്ട് ഇറങ്ങിയ ഇനിയുള്ള ഒരുമാസം അതീവ നിര്‍ണായകമാണെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here