Connect with us

Kerala

സദാചാര ഗുണ്ടകളുടെ മര്‍ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിലെ മുഹമ്മദ് സജാദ് ആണ് മരിച്ചത്.

27ന് രാത്രി സംശയാസ്പദമായ നിലയില്‍ കണ്ടുവെന്നാരോപിച്ച് കുറ്റിപ്പാലത്തുവെച്ച് സജാദിന് മര്‍ദനമേറ്റിരുന്നു. കെട്ടിയിട്ട മര്‍ദിക്കുന്നതിന്റെ ദ്യശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. മര്‍ദനത്തിന് ശേഷം ആള്‍ക്കൂട്ടം സജാദിനെ കല്‍പകഞ്ചേരി പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ സജാദിനെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സജാദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest