നന്ദമൂരി ഹരിക്യഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; ആശുപത്രി ജീവനക്കാരെ പുറത്താക്കി

Posted on: September 1, 2018 12:26 pm | Last updated: September 1, 2018 at 3:19 pm
SHARE


ഹൈദ്രാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകന്‍ അപകടത്തില്‍ മരിച്ച നന്ദമൂരി ഹരിക്യഷ്ണയുടെ മൃതദേഹത്തിനൊപ്പം നിന്നുകൊണ്ട് സെല്‍ഫിയെടുത്ത നാല് നഴ്‌സ്മാരെ ആശുപത്രി അധിക്യതര്‍ ജോലിയില്‍നിന്നും പുറത്താക്കി. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സ്മാരാണ് നടപടിക്ക് വിധേയമായത്. മൃതദഹത്തോട് അനാദരവ് കാണിച്ചതിനാണ് പുറത്താക്കല്‍.

നാല് പേര്‍ മൃതദേഹത്തോടൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ഇതില്‍ മാപ്പ് ചോദിക്കുന്നുവെന്നും ആശുപത്രി അധിക്യതര്‍ പറഞ്ഞു. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ ബുധനാഴ്ചയാണ് നന്ദമൂരി ക്യഷ്ണ വാഹനാപകടത്തില്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here