ഇന്ധന വില വര്‍ധനക്ക് പിറകെ പാചക വാതക വിലയും വര്‍ധിപ്പിച്ചു

Posted on: September 1, 2018 12:07 pm | Last updated: September 1, 2018 at 3:02 pm
SHARE

കൊച്ചി: അടിക്കടിയുള്ള ഇന്ധന വില വര്‍ധനക്ക് പിറകെ പാചക വാതക വിലയും വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള സിലിണ്ടറിന് 30രൂപയും 50 പൈസയും , വാണിജ്യ സിലിണ്ടറിന് 47രൂപയും 50പൈയുമാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡിയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടിയ തുക തിരികെ ലഭിക്കും.

എണ്ണക്കമ്പനികള്‍ മാസം തോറും നടത്തുന്ന വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് വില വര്‍ധന. വില വര്‍ധനയെത്തുടര്‍ന്ന് സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 812.50 രൂപയാണ് പുതിയ വില.നേരത്തെ ഇത് 782 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 1410.50 രൂപയാണ് പുതിയ വില.