ആര്‍എസ്എസ് ബന്ധം നിഷേധിച്ച് പ്രണബ് മുഖര്‍ജി

Posted on: September 1, 2018 11:37 am | Last updated: September 1, 2018 at 12:28 pm
SHARE

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജി ഫൗണ്ടേഷന് ആര്‍എസ്എസ് ഹരിയാന ഘടകവുമായി യാതൊരു ബന്ധവുമില്ലെന്നും അത്തരത്തിലുള്ള യാതൊരു നീക്കവുമില്ലെന്നും മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ഇക്കാര്യം പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

2016ല്‍ രാഷ്ട്രപതിയായിരിക്കെ ഹരിയാന സര്‍ക്കാറിന്റെ പദ്ധതി പ്രകാരം ഏറ്റെടുത്ത ഹരിയാനയിലെ ചില ഗ്രാമങ്ങള്‍ നാളെ സന്ദശിക്കാന്‍ പദ്ധതിയുണ്ടെന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പ്രണബ് മുഖര്‍ജി അറിയിച്ചിട്ടുണ്ട്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുത്ത പ്രണബിന്റെ നടപടി വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here