കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍; 250 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

Posted on: September 1, 2018 10:40 am | Last updated: September 1, 2018 at 12:28 pm
SHARE

തിരുവനന്തപുരം: വരുമാനമില്ലാതെ 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിന് പിറകെ 250 എം പാനല്‍ ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു.മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

പതിനഞ്ച് വര്‍ഷത്തിലധികം സര്‍വീസ് ഉള്ളവരും പിരിച്ചുവിടപ്പെട്ടവരിലുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഇവരോട് ഇനി വരേണ്ടതില്ലെന്ന് വാക്കാല്‍ അറിയിച്ചിട്ടുണ്ട്. ഇവരെ പിരിച്ചുവിടുന്നതോടെ 20 ലക്ഷത്തോളം രൂപ ലാഭിക്കാം എന്നാണ് കെഎസ്ആര്‍ടിസ് കണക്കുകൂട്ടുന്നത്.