സേലത്ത് വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Posted on: September 1, 2018 9:15 am | Last updated: September 1, 2018 at 11:47 am
SHARE

ചെന്നൈ: സേലം മാമാങ്കത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ബെംഗളുരുവില്‍നിന്നും തിരുവല്ലക്ക് പോയ യാത്രാ ട്രാവല്‍സിന്റെ ബസ് ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് അപകടത്തില്‍പ്പെട്ടത്.

സേലത്തുനിന്നും ക്യഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ക്യഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലെ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസില്‍ ഇടിക്കുകയായിരുന്നു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ ഒരാള്‍ ആലപ്പുഴ എടത്വ സ്വദേശി ജി ജയിംസാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.