Connect with us

National

2021ലെ സെന്‍സസില്‍ ഒബിസിക്കാരുടെ കണക്ക് പ്രത്യേകം ശേഖരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: 2021ലെ സെന്‍സസില്‍ രാജ്യത്തെ ഒബിസി വിഭാഗക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കാന്‍ തീരുമാനം. കേന്ദ്രആഭ്യന്ത മന്ത്രാലയം പുറത്തിറക്കിയ സെന്‍സസിനുള്ള മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നക്. ആദ്യമായാണ് ഒബിസിക്കാരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നത്.

2021ലെ സെന്‍സസ് പൂര്‍ത്തിയായാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ സമ്പൂര്‍ണമായ വിവരങ്ങള്‍ തയാറാക്കുവാന്‍ തീരുമാനിച്ചതായായി മന്ത്രാലയ വക്താവ് പറഞ്ഞു. നിലവില്‍ ഏഴ് മുതല്‍ എട്ടുവരെ വര്‍ഷങ്ങള്‍ ഇതിനായി എടുക്കുന്നുണ്ട്. വീടുകളുടെ കണക്കെടുപ്പിന് ഭൂപടങ്ങള്‍, ജിയോ റഫറന്‍സിങ് തുടങ്ങിയ ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. വിവരശേഖരണത്തിനായി 25 ലക്ഷം പേര്‍ തയാറായതായും മന്ത്രാലയം വ്യക്തമാക്കുന്നു.

Latest