Connect with us

National

ഡച്ച് യുവതി ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍

Published

|

Last Updated

ചെന്നൈ: ഡച്ച് യുവതിയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിന്‍ഡ ഐറിന്‍ ഹെജികെര്‍ (24) എന്ന യുവതിയെയാണ് ടി നഗറില്‍ വെങ്കിടേശ്വര തെരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്രപ്രവര്‍ത്തകയെന്നാണ് ഇവര്‍ ഹോട്ടലുകാരെ സ്വയം പരിചയപ്പെടുത്തിയത്. മുറിയില്‍നിന്നും പുറത്തിറങ്ങാത്തിനെത്തുടര്‍ന്ന് ഹോട്ടലുകാര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം എന്ന് കരുതുന്ന ഒരു തരം പൗഡറും സമീപത്ത് നിന്ന്ും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Latest