മുല്ലപ്പെരിയാര്‍ അണക്കെട്ട് : ജലനിരപ്പ് ഉയര്‍ത്താന്‍ നിര്‍മാണപ്രവര്‍ത്തി ആരംഭിച്ചെന്ന് തമിഴ്‌നാട്

Posted on: August 31, 2018 3:12 pm | Last updated: September 1, 2018 at 10:43 am
SHARE

സേലം: സുപ്രീം കോടതിയില്‍നിന്നും അനുമതി ലഭിച്ചാലുടന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്നും ഇതിനുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയതായും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. അണക്കെട്ട് ബലപ്പെടുത്താനുള്ള പ്രവര്‍ത്തികളാണ് ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതുകൊണ്ടല്ലെന്നും പളനിസ്വാമി പറഞ്ഞു.

സുപ്രീം കോടതിയില്‍നിന്നും തമിഴ്‌നാടിന് അനുകൂലമായ വിധിയുണ്ടാകാനുള്ള സാധ്യത അറിഞ്ഞുകൊണ്ടാണ് കേരളം തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും സേലത്തെ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നേരത്തെ 136 അടിയുണ്ടായിരുന്ന ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇപ്പോഴിത് 152 അടിയായി വീണ്ടും ഉയര്‍ത്താന്‍ അനുമതി വേണമെന്നാണ് തമിഴ്‌നാടിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here