പ്രണായാഭ്യര്‍ഥന നിരസിച്ചു; പത്താം ക്ലാസുകാരിയെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി കഴുത്തറുത്ത് കൊലപ്പെടുത്തി

Posted on: August 31, 2018 2:15 pm | Last updated: September 1, 2018 at 10:43 am
SHARE

ഹൈദ്രാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പത്താം ക്ലാസുകാരിയെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതിയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പോലീസിന് കൈമാറി. തെലുങ്കാനയിലെ സങ്ക റെഡ്ഡി ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. പതിനാറുകാരിയായ നികിതയെയാണ് വീട്ടിലെത്തിയ പ്രതി അരവിന്ദ് കൊലപ്പെടുത്തിയത്.

ഏറെ നാളായി പ്രണയാഭ്യര്‍ഥനയുമായി അരവിന്ദ് നികിതയുടെ പിറകെയുണ്ട്. എന്നാല്‍ അരവിന്ദിനെ അവഗണിച്ച് മറ്റ് ആണ്‍കുട്ടികളുമായി സംസാരിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കത്തിയുമായി വീട്ടിലെത്തിയ അരവിന്ദ് നികിതയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവില്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം അറിഞ്ഞെത്തിയ അയല്‍ക്കാര്‍ നികിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.