Connect with us

Kerala

യുവതിയേയും മൂന്ന് വയസുകാരന്‍ മകനേയും അക്രമി സംഘം തട്ടിക്കൊണ്ടുപോയി

Published

|

Last Updated

കാസര്‍കോട്: ചിറ്റാരിക്കലില്‍ യുവതിയേയും മൂന്ന് വയസുകാരന്‍ മകനേയും ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഇരുചക്ര വാഹന മെക്കാനിക്ക് മനുവിന്റെ ഭാര്യ മീനു(22), മകന്‍ സായി ക്യഷ്ണ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. രാവിലെ പത്തോടെ കാറിലെത്തിയ സംഘമാണ് വീ്ടില്‍നിന്നും ഇവരെ തട്ടിക്കൊണ്ടുപോയത്.

സംഘം വീട്ടിലെത്തിയ വിവരം മീനു മനുവിനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ ഓഫായ നിലയിലാണ്. സംഭവത്തിന് പിന്നിലെന്താണെന്ന് വ്യക്തമായിട്ടില്ല. എസ്പിയുടെ നേത്യത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest