ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കെതിരെ കോഴ ആരോപണം

Posted on: August 31, 2018 12:29 pm | Last updated: August 31, 2018 at 1:38 pm
SHARE

ടെല്‍ അവീവ് : ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെതിരെ കൈക്കൂലി ആരോപണം. പ്രധാനമന്ത്രി ഉള്‍പ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പോലീസ് സാറക്കെതിരേയും ആരോപണമുന്നയിച്ചത്. ഈ കേസുള്‍പ്പെടെ നിരവധി അഴിമതിക്കേസുകളില്‍ നെതന്യാഹു പ്രതിയാണ്.

പ്രമുഖ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ബെസക്കിനെ വഴിവി്ട്ടു സഹായിച്ചുവെന്നാണ് നെതന്യാഹുവിനെതിരായ കേസ്. അതേ സമയം സാറക്കെതിരായ ആരോപണം അഭിഭാഷകന്‍ നിഷേധിച്ചു.സാറ കോഴക്കേസില്‍ പങ്കാളിയല്ലെന്നും അഭിഭാഷകന്‍ രേഖാ മൂലം ടെല്‍ അവീവ് മജിസ്‌ട്രേറ്റ് കോടതിയെ ബോധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here