സെപ്തംബര്‍ ആദ്യവാരം ബേങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന വാര്‍ത്ത വ്യാജം

Posted on: August 31, 2018 11:59 am | Last updated: August 31, 2018 at 1:38 pm

മുംബൈ: അടുത്തമാസം മൂന്ന് മുതല്‍ ഏഴ് വരെ ബേങ്കുകള്‍ തുറക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. ഈ ദിവസങ്ങളില്‍ ബേങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടില്ലെന്ന് ബേങ്ക് ജീവനക്കാരുടെ ദേശീീയ സംഘടനയുടെ വൈസ് പ്രസിഡന്റ് അശ്വനി റാണ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

റിസര്‍വ് ബേങ്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് നാല് , അഞ്ച് തിയ്യതികളില്‍ കൂട്ട അവധിയെടുക്കുന്നതെന്നും ഇത് പൊതുമേഖല, സ്വകാര്യ ബേങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അശ്വനി റാണ വ്യക്തമാക്കി. അതേ സമയം സെപ്തംബര്‍ നാലിന് ജന്‍മാഷ്ടമി ദിനത്തില്‍ ഉത്തരേന്ത്യയിലെ ചില ബേങ്കുകള്‍ പ്രവര്‍ത്തിക്കില്ല..എന്നാല്‍ കേരളത്തില്‍ അവധി ബാധകമല്ല.