Connect with us

International

ലോക വ്യപാര സംഘടനയില്‍നിന്നും പിന്‍മാറുമെന്ന് അമേരിക്ക

Published

|

Last Updated

വാഷിങ്ടണ്‍: ലോക വ്യാപാര സംഘടനയില്‍നിന്നും പിന്‍മാറുമെന്ന് അമേരിക്കയുടെ ഭീഷണി. അമേരിക്കയുടെ താല്‍പര്യങ്ങള്‍ ലോക വ്യാപാര സംഘടന മാനിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ സംഘടനയില്‍നിന്ന് പിന്‍മാറുമെന്ന് ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ആഗോള വിപണിയില്‍ അമേരിക്കക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിന് കാരണം ലോക വ്യാപാര സംഘടനയാണെന്നും അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചു. ഇത് തുടര്‍ന്നാല്‍ സംഘടനക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ട്രംപ് എന്ത് നടപടിയാണെടുക്കുകയെന്ന് വ്യക്തമാക്കിയില്ല.

---- facebook comment plugin here -----

Latest