കശ്മീരില്‍ പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

Posted on: August 31, 2018 9:56 am | Last updated: August 31, 2018 at 11:19 am
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരില്‍പുല്‍വാമ, അനന്തനാഗ്, കുല്‍ഗാം ജില്ലകളിലെ ആറ് പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകുന്നേരം ഇവരുടെ വീടുകളില്‍നിന്നാണ് തട്ടിക്കൊണ്ടുുപോയത് . ഭീകരുടെ സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായാണ് തട്ടിക്കൊണ്ടുപോകലെന്നാണ് അധിക്യതരുടെ വിലയിരുത്തല്‍.

ഭീകരരുടെ സ്വാധീന മേഖലകളില്‍ പോലീസ് നടത്തിയ റെയ്ഡിന്റേയും അറസ്റ്റിന്റേയും തിരിച്ചടിയെന്നോണമാണ് തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് കരുതുന്നു. പുല്‍വാമയില്‍നിന്നും ഇന്നലെ തട്ടിക്കൊണ്ടുപോയ ഒരു പോലീസുകാരനെ പിന്നീട് ഭീകരര്‍ വിട്ടയച്ചിരുന്നു. ശ്രീനഗറിലെ ഒരു പോലീസുകാരന്റെ മകനും മറ്റൊരാളുടെ സഹോദരനും ഭീകരരുടെ പിടിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here