Connect with us

National

കശ്മീരിന് പ്രത്യേക പദവി: ഹരജിയില്‍ വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എ യുടെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേൾക്കുന്നത് സുപ്രീം കോടതി അടുത്ത വർഷ‌ം ജനുവരിയിലേക്ക് മാറ്റി. കാശ്മീരിൽ അടുത്ത ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഹർജി പരിഗണിക്കുന്നത് ജനുവരിയിലേക്കോ ഫെബ്രുവരിയിലേക്കോ മാറ്റണമെന്ന് കേന്ദ്ര ഗവൺമെൻറും കാശ്മീർ സർക്കാറും ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി പരിഗണിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ 35 എ പാര്‍ലമെന്റില്‍ പാസാക്കാതെയാണ് ഭരണഘടനയുടെ ഭാഗമായതെന്നും അതിനാല്‍ ഇത് നിയമവിരുദ്ധമാണെന്നും കാണിച്ച് സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

1954ലില്‍ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് ആര്‍ട്ടിക്കിള്‍ 35 എ നിലവില്‍ വന്നത്. ഇത് പ്രകാരം സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ വസ്തു വാങ്ങാനാകില്ല. അന്യ സംസ്ഥാനക്കാരെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീക്ക് സംസ്ഥാനത്തെ ഭൂമിയില്‍ അവകാശം നഷ്ടപ്പെടുകയും ചെയ്യും. സുപ്രീം കോടതിയുടെ മുന്നംഗ ഭരണഘടനാ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്.

---- facebook comment plugin here -----

Latest