ഏഷ്യാഡ്: ഇന്ത്യക്ക് ഇന്ന് മലയാളി തിളക്കമുള്ള രണ്ട് സ്വര്‍ണം

Posted on: August 30, 2018 8:38 pm | Last updated: August 31, 2018 at 10:51 am
4*400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ളാദപ്രകടനം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 12ാം ദിനം ഇന്ത്യക്ക് ഇരട്ട സ്വര്‍ണത്തിന്റെ തിളക്കം. അതും മലയാളി താരങ്ങളുടെ വക. 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സനും 4×400 മീറ്റററില്‍ മലയാളി താരം വിസ്മയ ഉള്‍പ്പെട്ട ടീമുമാണ് സ്വര്‍ണം നേടിയത്. 4×400 മീറ്റര്‍ റിലേ പുരുഷ വിഭാഗത്തില്‍ കുഞ്ഞുമുഹമ്മദും അനസും ഉള്‍പ്പെട്ട ടീമിന് വെള്ളി ലഭിച്ചു. 1500 മീറ്റര്‍ വനിതാ വിഭാഗത്തില്‍ മലയാളി താരം പി യു ചിത്രക്കാണ് വെള്ളി.

ജിൻസണും ചിത്രയും

ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ സീമ പുനിയ വെങ്കലം നേടി. ഹോക്കി സെമിയില്‍ മലേഷ്യയോട് ഇന്ത്യ തോറ്റു.

ജക്കാര്‍ത്ത ഗെയിംസിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 13 സ്വര്‍ണവും 21 വെള്ളിയും 25 വെങ്കലവും അടക്കം 59 മെഡലുകള്‍ നേടിയ ഇന്ത്യ എട്ടാം സ്ഥാനത്താണ്.

Asian Games 2018 Medal Tally

Rank Country Gold Silver Bronze Total
1 China 112 76 53 241
2 Japan 59 49 66 174
3 Republic of Korea 39 46 56 141
4 Indonesia 30 23 37 90
5 IR Iran 19 19 20 58
6 Uzbekistan 15 19 19 53
7 Chinese Taipei 14 17 24 55
8 India 13 21 25 59
9 DPR Korea 12 9 12 33
10 Bahrain 12 6 7 25
11 Kazakhstan 11 11 38 60
12 Thailand 9 14 36 59
13 Malaysia 5 11 9 25
14 Qatar 5 4 3 12
15 Vietnam 4 15 16 35
16 Hong Kong, China 4 13 17 34
17 Philippines 4 1 13 18
18 United Arab Emirates 3 6 4 13
19 Singapore 3 4 10 17
20 Mongolia 3 4 9 16
21 Kuwait 3 1 2 6
22 Kyrgyzstan 2 6 11 19
23 Jordan 2 1 8 11
24 Cambodia 2 0 1 3
25 Kingdom of Saudi Arabia 1 2 3 6
26 Macau, China 1 2 1 4
27 Iraq 1 2 0 3
28 Lebanon 1 1 2 4
29 Korea 1 0 2 3
30 Tajikistan 0 3 0 3
31 Lao PDR 0 2 2 4
32 Turkmenistan 0 1 2 3
33 Nepal 0 1 0 1
34 Pakistan 0 0 3 3
35 Afghanistan 0 0 2 2
35 Myanmar 0 0 2 2
37 Syria 0 0 1 1
Total 390 390 516 1296