Connect with us

Kerala

പ്രളയം സൃഷ്ടിച്ചത് ഭരണകൂടം; ജുഡീഷ്യല്‍ അന്വേഷണം വേണം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയം ഭരണകൂടം സൃഷ്ടിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേക നിമയസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാതൊരു മുന്നറിയിപ്പും ഇല്ലാതെ സംസ്ഥാനത്തെ ഡാമുകളെല്ലാം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണം. ഇടുക്കി ഒഴികെ ഒരിടത്തും ഡാം തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഇതാണ് ഒരിക്കലും വെള്ളം കയറാത്ത റാന്നി, ചെങ്ങന്നൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളെ വെള്ളത്തില്‍ മുക്കിയത്. ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ എല്ലാം പരാജയമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. പ്രളയത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്നും അല്ലെങ്കില്‍ ചരിത്രം മാപ്പുതരില്ലെന്നും ചെന്നിത്തല പറഞ്ഞു.

Latest