Connect with us

National

പ്രളയക്കെടുതി: കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ നേതൃത്വത്തില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫ്, യുഡിഎഫ് എംപിമാരുടെ സംഘത്തിനാണ് രാജ്‌നാഥ് ഈ ഉറപ്പ് നല്‍കിയത്. രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രളയ ദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രം 600 കോടി രൂപമാത്മാണ് നല്‍കിയത്. ഇത് അപര്യാപ്തമാണെന്നും കൂടുതല്‍ സഹായം വേണമെന്നും ആവശ്യപ്പെട്ടാണ് എംപിമാര്‍ ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചത്. വിദേശ സഹായം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.